പാചകപുസ്തകം:മുളയരി പായസം

പ്രധാന ചേരുവകൾ


  • മുളയരി 100 ഗ്രാം
  • വെണ്ണ ഒരു ടീസ്​പൂൺ
  • പാൽ നാലു കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് അര കപ്പ്
  • പഞ്ചസാര അര കപ്പ്
  • ഏലപ്പൊടി അര ടീസ്​പൂൺ
  • കുങ്കുമപ്പൂ കാൽ ടീസ്​പൂൺ
  • നെയ്യ് ഒരു ടേബിൾ സ്​പൂൺ
  • നെയ്യിൽ വറുത്ത
  • അണ്ടിപ്പരിപ്പ്, കിസ്മിസ് ഒരു ടേബിൾ സ്​പൂൺ

പാചകം


രണ്ടു കപ്പ് പാലിൽ കുറച്ചു വെള്ളം ചേർത്ത് മുളയരി വേവിക്കുക. മുക്കാൽ വേവാകുമ്പോൾ ബാക്കി പാൽ ചേർത്ത് തിള വരുമ്പോൾ പഞ്ചസാരയിട്ട് പാകത്തിന് കുറുക്കി കണ്ടൻസ്ഡ് മിൽക്ക്, വറുത്ത അണ്ടിപ്പരിപ്പ്, കിസ്മിസ്, വെണ്ണ, ഏലപ്പൊടി, കുങ്കുമപ്പൂ ഇവ ചേർത്ത് ഇളക്കി വാങ്ങി അര മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുക.