മുട്ട ബോണ്ട ചായയ്ക്കൊപ്പം കഴിക്കാവുന്ന ഒരു പലഹാരമാണ്.

ആവശ്യമുള്ള സാധനങ്ങൾ

തിരുത്തുക
  1. കടലമാവ്- 200 ഗ്രാം
  2. സോഡാ ഉപ്പ് - ഒരു നുള്ള്
  3. മുളക് പൊടി - 2 സ്പൂൺ (1 സ്പൂൺ നാടൻ മുളക് പൊടിയും 1 സ്പൂൺ കശ്മീരി മുളകു പൊടിയും ഇട്ടാൽ എരിവും നിറവും ഒപ്പത്തിനൊപ്പം)
  4. ഉപ്പ് - ആവശ്യത്തിനു
  5. വെള്ളം - മാവ് കുഴക്കാൻ
  6. കോഴിമുട്ട - 5 എണ്ണം പുഴുങ്ങിയത്
  7. എണ്ണ - വറുക്കാൻ

തയ്യാറാക്കുന്ന വിധം

തിരുത്തുക

കടലമാവ്, സോഡാഉപ്പ്, മുളക്പൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് കുഴ്ക്കുക. കൊഴുത്ത കുഴമ്പാകുന്നത് വരെ മാത്രം വെള്ളം ചേർക്കുക. അധികം നേർത്ത് പോകാൻ പാടില്ല. വേവിച്ച മുട്ടയെ രണ്ടായി മുറിക്കുക. കലക്കി വച്ച മാവിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. മുട്ടബോണ്ട തയ്യാർ.

പൊടിക്കൈ

തിരുത്തുക

മുട്ട മുറിക്കാൻ കത്തി ഉപയോഗിക്കുന്നതിനു പകരം, ഒരു നൂലു കൊണ്ട് മുറിക്കുക. വൃത്തിയായി മുറിയും.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:മുട്ട_ബോണ്ട&oldid=15683" എന്ന താളിൽനിന്ന് ശേഖരിച്ചത്