ചേരുവകൾ

തിരുത്തുക
  1. കോഴി മുട്ട, പുഴുങ്ങിയതു് 6 എണ്ണം
  2. ഉരുളക്കിഴങ്ങ് 3 എണ്ണം (ഇടത്തരം വലിപ്പം)
  3. തക്കാളി 2 എണ്ണം
  4. പച്ചമുളക് 4 എണ്ണം
  5. മഞ്ഞൾപ്പൊടി ½ ടീസ്പൂൺ
  6. മുളകുപൊടി 1 ടീസ്പൂൺ (ചുവന്ന മുളകുപൊടി, കാശ്മീരി മുളകുപൊടി അല്ല)
  7. ഉപ്പ് പാകത്തിന്
  8. പച്ചവെളിച്ചെണ്ണ 2 ടീസ്പൂൺ
  9. കറിവേപ്പില 2 തണ്ട്
  10. തേങ്ങ 1 ½ കപ്പ്
  11. ചുവന്നുള്ളി 10 എണ്ണം
  12. ഇഞ്ചി 1 ഇഞ്ച്‌ നീളത്തിൽ കുനു കുനാ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

തിരുത്തുക

രണ്ടു മുതൽ ആറു വരെയുള്ള ചേരുവകൾ പാകത്തിനു വെള്ളമൊഴിച്ച് വേവിക്കുക എന്നിട്ട് അതിൽ തക്കാളി നീളത്തിൽ അരിഞ്ഞ് ചേർക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തേങ്ങയും ചുവന്നുള്ളിയും, ഇഞ്ചിയും തരുതരുപ്പായി അരച്ച കൂട്ടു ചേർക്കുക അരപ്പ് നന്നായി തിളച്ച് വറ്റാറാകുമ്പോൾ കോഴിമുട്ട പുഴുങ്ങിയതു് രണ്ടായി പിളർന്ന് കറിയിൽ ചേർക്കുക.മുട്ടയിൽ അരപ്പു പിടിച്ചു കഴിഞ്ഞാൽ പച്ചവെളിച്ചെണ്ണയും കരിവേപ്പിലയും ചേർത്തു് വാങ്ങുക. മല്ലിയില ഇഷ്ടമുള്ളവർക്ക് കുറച്ച് ചേർക്കാവുന്നതാണ്

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:മുട്ട_അവിയൽ&oldid=9556" എന്ന താളിൽനിന്ന് ശേഖരിച്ചത്