പാചകപുസ്തകം:മസാല പൂരി
ചേരുവകൾ
തിരുത്തുക- ഗോതമ്പ് മാവ് - ഒന്നര കപ്പ്
- ഉപ്പ് - അര ടീസ്പൂൺ
- പൊടിച്ച പരിപ്പ് - അര കപ്പ്
- എണ്ണ - 1 ടേബിൾ സ്പൂൺ
- പശുവിൻ നെയ്യ് - 1 ടേബിൾ സ്പൂൺ
- കുറച്ച് മല്ലിയില, 4 പച്ചമുളക്, 4 വെളുത്തുള്ളി അല്ലി എന്നിവ ചതച്ചത്
പാകം ചെയ്യുന്ന വിധം
തിരുത്തുക- ഗോതമ്പ് മാവ്, ഉപ്പ്, പരിപ്പ് പൊടി എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി ഇളക്കുക.
- പശുവിൻ നെയ്യും എണ്ണയും ചതച്ച ചേരുവകളും ചേർക്കുക.
- ആവശ്യത്തിന് വെള്ളവും ചേർത്ത് സാധാരണ പൂരിക്ക് കുഴക്കുന്നതുപോലെ കുഴക്കുക.
- പൂരിക്ക് ആവശ്യമുള്ള രീതിയിൽ ഉരുളകളാക്കി ഒരോന്നും പരത്തുക. വെണമെനിൽ വൃത്തത്തിൽ മുറിച്ച് അകൃതി ഭംഗിയാക്കാം.
- നല്ലവണ്ണം ചൂടായ എണ്ണയിൽ ഇളം തവിട്ട് നിറമാകുന്നത് വരെ പൊരിച്ചെടുക്കുക.