പാചകപുസ്തകം:മഷ്റൂം സൂപ്പ്‌‌

ചേരുവകൾതിരുത്തുക

  • മഷ്റൂം - കാൽ കിലോ(ചെറുതായി അരിഞ്ഞതു്)
  • വെണ്ണ - അമ്പതു ഗ്രാം
  • ഉള്ളി - ഒരു ടേബിൾ സ്പൂൺ(ചെറുതായി അരിഞ്ഞതു്)
  • കോൺഫ്ലവർ - ഒരു ടീ സ്പൂൺ
  • പാൽ - കാൽ കപ്പ്
  • കുരുമുളകുപൊടി - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിനു്

തയ്യാറാക്കുന്ന വിധംതിരുത്തുക

ചൂടാക്കിയ ചീനച്ചട്ടിയിൽ വെണ്ണ ഒഴിച്ച് അതിൽ ഉള്ളി വഴറ്റുക.ഇതിൽ മഷ്റൂം ഇട്ട് വെന്തുവരുമ്പോൾ പാൽ ഒഴിച്ച് കുറച്ച് സമയം തിളപ്പിക്കുക. കോൺഫ്ലവർ ഒരല്പം വെള്ളത്തിൽ കലക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് വാങ്ങുക. ഉപയോഗിക്കുന്നതിനു മുമ്പ് ആവശ്യത്തിന് കുരു മുളകുപൊടി ചേർക്കുക.