പാചകപുസ്തകം:മധുരക്കറി
ചേരുവകൾ
തിരുത്തുക- ഈന്തപ്പഴം - മൂന്നെണ്ണം
- വാളംപുളി - അമ്പതുഗ്രാം(ഒരു നെല്ലിക്കാ വലുപ്പത്തിൽ)
- സവാള - രണ്ടെണ്ണം
- ചുവന്നമുളക് - ഒരെണ്ണം(ചെറുതായിഅരിഞ്ഞത്)
- ശർക്കര - അമ്പതുഗ്രാം(നന്നായി പൊടിച്ചത്)
- പൈനാപ്പിൾ - ഒരു സ്പൂൺ(ചെറുതായിഅരിഞ്ഞത്)
- ഉപ്പ് - ഒരുനുള്ള്
- വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
- ഇഞ്ചി - കാൽ ടീ സ്പൂൺ(പൊടിയായി അരിഞ്ഞത്)
തയ്യാറാക്കേണ്ടുന്ന വിധം
തിരുത്തുകഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇട്ട് ഉപ്പും ചേർത്ത് ചെറിയ തോതിൽ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.ഇതിൽ ഇഞ്ചി അരിഞ്ഞതും ചുവന്നമുളകും ചേർത്ത് വഴറ്റുക.അതിൽ വാളംപുളി പിഴിഞ്ഞ് ചേർത്ത തിനുശേഷം ശർക്കര,ഈന്തപ്പഴം ഇവ ചേർത്ത് വീണ്ടും വഴറ്റുക.പാത്രത്തിൽ നിന്നു വിട്ടു പോരുന്ന പരുവത്തിൽ ചെറുതായരിഞ്ഞുവെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് വാങ്ങി വെക്കുക. ഇത് കൂടുതലും ബിരിയാണിയുടെ കൂടെ ഉപയോഗിക്കാം.