പാചകപുസ്തകം:മട്ടൺ സൂപ്പ്
ചേരുവകൾ
തിരുത്തുക- എല്ലു കൂടുതലുള്ള ഇളം മട്ടൺ - അരക്കിലോ
- സവാള - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
- ഇഞ്ചി - ഒരു വലിയ കഷ്ണം (ചതച്ചത്)
- വെളുത്തുള്ളി - അഞ്ചെണ്ണം (ചതച്ചത്)
- നെയ്യ് - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- മുട്ടയുടെവെള്ള - രണ്ടെണ്ണം(അടിച്ചത്)
- കോൺ ഫ്ലോർ - രണ്ട് സ്പുൺ
- കുരുമുളക്പൊടി - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- മസാലപ്പൊടി - ആവശ്യത്തിന്
- മല്ലിയില - ഒരു തണ്ട്
പാകം ചെയ്യേണ്ട വിധം
തിരുത്തുകകുക്കറിൽ ആവശ്യത്തിന് നെയ്യൊഴിച്ച് സവാള മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി,ഇഞ്ചി ഇവ ചേർത്ത് ഇളക്കുക. ഇതിൽ കുരുമുളകുപൊടി,മസാലപ്പൊടി,മഞ്ഞൾപ്പൊടി ഇവ ഇട്ട് മൂക്കുമ്പോൾ മട്ടൺ കഷ്ണങ്ങൾ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പുമിട്ട് വേവിക്കുക.വെന്തു കഴിയുമ്പോൾ അതിൽ നിന്ന് ഇഞ്ചിക്ഷ്ണങ്ങൾ എടുത്തു മാറ്റുക.അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കലക്കിവെച്ചിരിക്കുന്ന കോൺഫ്ലോർ അതിലേക്കൊഴിക്കുക.ആവശ്യത്തിന് കട്ടിയാകുമ്പോൾ അടിച്ചുവെച്ചിരിക്കുന്ന മുട്ടയുടെ വെള്ള അതിലേക്കൊഴിച്ച് നാടപോലെ ആകുന്നവരെ തിളപ്പിച്ച് മല്ലിയിലയിട്ടെ ടുക്കുക