പാചകപുസ്തകം:പെപ്പർ ചിക്കൻ
കോഴി ഒരു കിലോ മുറിച്ചു വൃത്തി ആക്കി മാറ്റി വയ്ക്കണം .. മൂന്നു സവാള നാല് പച്ച മുളകും ഒരു തക്കാളി ഏഴു വെളുത്തുള്ളിയും കുറച്ച് ഇ ഞ്ചിയും .
കോഴി ഒരു കിലോ വാങ്ങി മുറിച്ചു വൃത്തി ആക്കി മാറ്റി വയ്ക്കണം ..ഒരു രണ്ടു സവാള അരിഞ്ഞു വയ്ക്കുക . ഒപ്പം ഒരു നാല് പച്ച മുളകും ഒരു ചെറു തക്കാളിയും . കുറച്ചു (ഒരു ആറു ഏഴു എണ്ണം ) വെളുത്തുള്ളിയും സ്വൽപ്പം ഇഞ്ചിയും ഒന്നിച്ചു മിക്സിയിൽ അടിച്ചു മാറ്റി വയ്ക്കണം .
ഇനി വൃത്തി ആക്കി വച്ച ചിക്കൻ കഷണങ്ങൾ ഒരു പാത്രത്തിൽ സ്വൽപ്പം മാത്രം വെള്ളവും കാൽ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു ഇളക്കി മീഡിയം തീയിൽ വേവിച്ചു എടുക്കുക . വേവ് ഒരു പരുവം ആകുമ്പോ അതിൽ അരച്ച് വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കുക (സ്വൽപ്പം വെള്ളം മാതിരി ഇരുന്നോട്ടെ )
ഇനി ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ സവാള വഴറ്റുക ..പച്ച മുളകും തക്കാളിയും പിന്നാലെ ചേർത്തു വഴറ്റണം ..റെഡി ആകുമ്പോ അതിൽ ഒരു അര കരണ്ടി മല്ലി പൊടി , ഒരു കരണ്ടി ഗരം മസാല രണ്ടു കരണ്ടി കുരുമുളക് പൊടിച്ചത് (ഇത് അവസാനം ഇട്ടാ മതി എരിവ് കൂടുതൽ വേണ്ടവർക്ക് കുരുമുളക് പൊടിയുടെ അളവ് കൂട്ടാം ) എല്ലാം ചേർത്തു ഒന്ന് ചെറുതായ് ചൂടാക്കി വെന്ത കോഴിയിലേക്ക് ചേർക്കുക ..ആവശ്യത്തിനു ഉപ്പ് ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറു തീയിൽ അടച്ചു വച്ച് വീണ്ടും ശരിക്കും വേവ് ആകും വരെ വേവിച്ചു എടുക്കുക
ഒടുവിൽ ഒരു പത്തു മുപ്പതു പെരും ജീരകം ഇടതു കൈ വെള്ളയിൽ എടുത്തു അതിനെ വലതു കൈ വെള്ള കൊണ്ട് ഒന്ന് ഞെർിച്ചു പൊടിച്ചു ഇതിലേക്ക് ഇടണം ……….കറിവേപ്പില വെള്ളത്തിൽ മുന്നേ ഇട്ടു വച്ചിരുന്നത് നന്നായി കഴുകി ഇതിൽ ഇട്ടു വാങ്ങാനും മറക്കരുത് …………….
ശുഭ അവധി ……….പെപ്പേർ ചിക്കൻ ഉണ്ടാക്കി ആഘോഷിക്കുക . സംഭവം ഇത് കുറച്ചേ കാണൂ ..വെള്ളം ഒരുപാട് ചേർത്ത് കോഴി രസം ഉണ്ടാക്കി കളയരുത് .സ്വൽപ്പം ചാറോടെ വറ്റിച്ചു എടുക്കണം
- കൂട്ടം നളപാചകം താഹിർ പനങാട്ട് കടവത്തൂർ