പാചകപുസ്തകം:പരിപ്പ് കറി

ചേരുവകൾതിരുത്തുക

 • ചെറുപയറുപരിപ്പ് - ഒരു കപ്പ്
 • തേങ്ങ - അരക്കപ്പ്(ചിരവിയത്)
 • മഞ്ഞൾപൊടി - അര ടീസ്പൂൺ
 • വെളുത്തുള്ളി - ഒരല്ലി
 • ജീരകം - ഒരുനുള്ള്
 • ചുവന്നുള്ളി - രണ്ടെണ്ണം
 • കടുക് - ആവശ്യത്തിന്
 • വെളിച്ചെണ്ണ - ആവശ്യത്തിന്
 • വറ്റൽ മുളക് - രണ്ടെണ്ണം(മൂന്നായി മുറിച്ചത്)
 • വേപ്പില - ഒരു തണ്ട്
 • ചുവന്നുള്ളി - ചെറുതായി അരിഞ്ഞത്(ഒരെണ്ണം)
 • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധംതിരുത്തുക

പരിപ്പ് ചെറുതായി വറുത്തതിനുശേഷം കഴുകി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.വെന്തുവരുമ്പോൾ അതിൽ തേങ്ങയും മഞ്ഞൾപൊടിയും ജീരകം,വെളുത്തുള്ളി,രണ്ട് ചുവന്നുള്ളി ഇവചേർത്ത് നന്നായി അരച്ച അരപ്പ് ചേർത്ത് ചെറുതായി തിളപ്പിക്കുക.ഒരു ചീനച്ചട്ടിയിൽ വെളിച്ചണ്ണയൊഴിച്ച് അതിൽ കടുക് പൊട്ടിക്കുക.ഇതിൽ അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളി,വറ്റൽ മുളക്.വേപ്പില ഇവ മൂപ്പിച്ച് പരിപ്പിൽ താളിക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പരിപ്പ്_കറി&oldid=16817" എന്ന താളിൽനിന്ന് ശേഖരിച്ചത്