പാചകപുസ്തകം:പപ്പടവട
ചേരുവകൾ
തിരുത്തുക- ഉണക്കിയെടുത്ത പപ്പടം - 15
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- കായപ്പൊടി - അര ടീ സ്പൂൺ
- കടലപ്പൊടി - 3 ടേബിൾ സ്പൂൺ
- എള്ള് - ഒരു ടീ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
തിരുത്തുകകടലപ്പൊടി മുളകുപൊടിയും കായപ്പൊടിയും എള്ളും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറുക്കുപരുവത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതത്തിൽ പപ്പടം മുക്കിയെടുത്ത് ചൂടായ വെളിച്ചെണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.