പാചകപുസ്തകം:നെയ് പൊങ്കൽ
ചേരുവകൾ
തിരുത്തുക- പച്ചരി - അരക്കിലോ
- ചെറുപയർ പരിപ്പ് - ഇരുന്നൂറുഗ്രാം(വറുത്തത്)
- അണ്ടിപ്പരിപ്പ് - അമ്പത് ഗ്രാം
- ഇഞ്ചി - ഒരു കഷ്ണം(ചതച്ചത്)
- ഉപ്പ് - പാകത്തിന്
- നെയ്യ് - ഇരുന്നൂറ് ഗ്രാം
- കുരുമുളക് - ഒന്നര ടീ സ്പൂൺ
- ജീരകം - ഒരു ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിരുത്തുകഒരു പാത്രത്തിൽ വെള്ളം തിളക്കുമ്പോൾ അതിൽ കഴുകി വൃത്തിയാക്കിയ അരിയും പരിപ്പും ചതച്ച ഇഞ്ചിയോടൊപ്പം ഇടുക. വെന്ത ശേഷം ഉപ്പും നെയ്യും ചേർത്ത് ഇളക്കി ഇറക്കി വെയ്ക്കുക.കുരുമുളകും ജീരകവും നെയ്യിൽ വറുത്ത് പൊടിച്ചിടുക.ബാക്കി നെയ്യും അണ്ടിപ്പരിപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കുക