പാചകപുസ്തകം:നന്നാറി സർബത്ത്

നന്നാറി സർബത്ത്‌ / നറുനീണ്ടി സർബത്ത്

നന്നാറി / നറുനീണ്ടി സിറപ്പ് ഉണ്ടാക്കുന്ന വിധം.

പഞ്ചസാര – 1 കിലോ വെള്ളം – 3 കപ്പ്‌ മുട്ടയുടെ വെള്ള / അല്ലെങ്കിൽ പാൽ നന്നാറി വേര്‌ – 6 കഷണം

ആദ്യം പഞ്ചസാര പാനി തയ്യാറാക്കണം. ഇതിന്‌ മൂന്ന്‌ കപ്പ്‌ വെള്ളം ചൂടാക്കി പഞ്ചസാര ഇടണം. ഇതിൽ മുട്ടയുടെ വെള്ള നന്നായി അടിച്ചു ചേർത്താൽ പഞ്ചസാരയിലെ ചെളി പതഞ്ഞുവരും. ആ പത കോരി കളഞ്ഞാൽ പഞ്ചസാര പാനിയായി. നന്നാറിവേര്‌ നന്നായി ചതച്ച്‌ പഞ്ചസാരപ്പാനിയിൽ ചേർത്ത്‌ തിളപ്പിക്കണം. ഇത്‌ ഒഴിക്കുവാൻ പാകത്തിൽ കുറുകി വരുമ്പോൾ കുപ്പിയിലൊഴിച്ച്‌ വച്ച്‌ ആവശ്യത്തിന്‌ കുറെശ്ശെയെടുത്ത്‌ വെള്ളം ചേർത്തുകുടിക്കാം.

സർബത്ത് തയ്യാറാക്കുവാൻ.

രണ്ട് ടീസ്പൂൺ നന്നാറി സിറപ്പിൽ ഒരു ചെറുനാരങ്ങയുടെ പകുതി നീര് ചേർത്ത് ബാക്കി വെള്ളവും ചേർത്ത് ഇളക്കുക. ശേഷം കുടിക്കുക. വെള്ളത്തിനു പകരം സോഡ ചേർത്താൽ സോഡ സർബത്ത് എന്നു പറയും.