ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒട്ടുമിക്ക പച്ചക്കറികൾ കൊണ്ടും എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണു് തോരൻ. ആവശ്യം വേണ്ട സാധനങ്ങൾ:

  • പച്ചക്കറി (പയർ, കാബേജ്, ബീൻസ്, കാരറ്റ്, ചീര, പപ്പായ തുടങ്ങിയ പച്ചക്കറികൾ അരിഞ്ഞുപയോഗിക്കാം)
  • തേങ്ങ ചിരവിയത്
  • മുളകു് അരിഞ്ഞത്
  • ഉള്ളി അരിഞ്ഞത്
  • ഉപ്പ്, വെള്ളം ആവശ്യത്തിനു്
  • കടുക്
  • കറിവേപ്പില

ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകിടുക. കടുകുപൊട്ടിക്കഴിയുമ്പോൾ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഉള്ളി വാടിക്കഴിഞ്ഞ് തേങ്ങ ചിരവിയതും ചേർത്തിളക്കുക. പച്ചക്കറി അരിഞ്ഞത് മഞ്ഞളും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് മൂടിവയ്ക്കുക. (വെള്ളം തളിച്ചാൽ മതിയാകും). ചെറുതീയിൽ വേവിക്കുക. ഇടയ്ക്കിടയ്ക്കു ഇളക്കിക്കൊടുക്കണം. നന്നായി വെന്തശേഷം മൂടി മാറ്റി ഉലർത്തിയെടുക്കുക. ചോറിനൊപ്പം വിളമ്പാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:തോരൻ&oldid=10406" എന്ന താളിൽനിന്ന് ശേഖരിച്ചത്