പാചകപുസ്തകം:തേങ്ങ ഹലുവ
ചേരുവകൾ
തിരുത്തുക- ചിരകിയ തേങ്ങ - രണ്ട് കപ്പ്
- പചരി - അര കപ്പ്
- പഞ്ചസാര - അരക്കപ്പ്
- പശുവിൻ നെയ്യ് - ഒന്നോ രണ്ടോ ടീസ്പൂൺ
- പൊടിച്ച ഏലക്കായ - കാൽ ടീസ്പൂൺ
അലങ്കരിക്കാൻ
തിരുത്തുകപശുവിൻ നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും
പാകം ചെയ്യുന്ന വിധം
തിരുത്തുക- ആവശ്യത്തിന് വെള്ളത്തിൽ മൃദുവാകുന്നതുവരെ അരി രണ്ടോ മൂന്നോ മണിക്കൂർ കുതിയിരിത്തിയിടുക.
- കുത്തിർത്ത അരിയും ചിരകിയ തേങ്ങയും കൂടെ അല്പം വെള്ളവും ചേർത്ത് നേർമായാകുന്നതുവരെ അരക്കുക. വെള്ളം അധികമാകരുത്.
- പഞ്ചസാര ആവശ്യത്തിന് (ഏതാണ്ട് അരക്കപ്പ്) വെള്ളവും ചേർത്ത് ഒരു നോൺ-സ്റ്റിക്ക് പാനിൽ നൂൽ പരുവമാകുന്നത് വരെ ചൂടാക്കുക.
- പെട്ടന്ന് തന്നെ തേങ്ങ-അരി കുഴമ്പും ഏലാക്കായ് പൊടിച്ചത് ചേർത്ത് കുഴക്കുക, പാനിന്റെ വളങ്ങളിൽ നിന്ന് വിടുവിക്കുന്നത് വരെ തുടരുക.
- തീ അണയ്ക്കുന്നതിനു മുൻപായി പശുവിൻ നെയ്യ് ചേർത്ത് നന്നായി ഇളക്കുക, തീ ഓഫാക്കുക.
- അണ്ടിപ്പരിപ്പും ഉണ്ടക്കമുന്തിരിയും ചേർത്ത് അലങ്കരിക്കുക.