പാചകപുസ്തകം:തൂളി മുളക് കറി

തൂളി മുളക് കറി

കുട്ടനാട്ടിലെ ശുദ്ധജലമത്സ്യങ്ങളും അവകൊണ്ട് ഉണ്ടാക്കുന്ന മീൻകറികളും പ്രശസ്തമാണ്.

തൂളി മുളക് കറി

തിരുത്തുക

മഴക്കാലത്തു് കുട്ടനാടൻ പ്രദേശങ്ങളിൽ ലഭിക്കുന്ന ഒരു മത്സ്യമാണ് തൂളി അതുപയോഗിച്ച് ഉണ്ടാക്കുന്ന മീൻകറിയാണിത്. ആവശ്യമായ സാധനങ്ങൾ

  • തൂളി - 1 കിലോ
  • ചെറിയ ഉള്ളി - 15 എണ്ണം
  • വെളുത്തുള്ളി - 5 അല്ലി
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - 1 മുറി
  • മുളക് പൊടി- 4 ടേബിൾ സ്പൂൺ
  • മഞ്ഞ പൊടി - 1/2 ടീ സ്പൂൺ (നദിയിലെ മത്സ്യങ്ങൾക്ക് മല്ലി പൊടി ചേർക്കാറില്ല)
  • കറി വേപ്പില - ആവശ്യത്തിനു
  • ഉപ്പു - ആവശ്യത്തിനു
  • കുടം പുളി -2 കഷ്ണം
  • വെളിച്ചെണ്ണ - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക .ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ അരിഞ്ഞു വെക്കുക .മൺചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കറി വേപ്പില , ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിനു ശേഷം അതിലേക്കു മുളക് പൊടി , മഞ്ഞ പൊടി എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അതിലേക്കു ആവശ്യമായ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ കുടം പുളി ,ആവശ്യത്തിനു ഉപ്പും ചേർത്ത് യോജിപ്പിക്കുക . അതിലേക്കു കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക . തിളച്ചു കുറുകി വരുന്ന പാകമാവുമ്പോൾ ഇറക്കി വെക്കുക .