പാചകപുസ്തകം:തിരുവാതിര പുഴുക്ക്

ധനുമാസത്തിലെ തിരുവാതിര ദിവസം കേരളത്തിലെ ചില സമുദായക്കാർ വൃതമനുഷ്ടിക്കാനായി തയ്യാറാക്കുന്ന ഭക്ഷണമാണ് തിരുവാതിരപ്പുഴുക്ക്.

ആവശ്യമുള്ള സാധനങ്ങൾ

തിരുത്തുക
  1. ചേന - 250 ഗ്രാം
  2. കാച്ചിൽ - 250 ഗ്രാം
  3. ചേമ്പ് - 100 ഗ്രാം
  4. ഏത്തക്കാ - 2 എണ്ണം
  5. മരച്ചീനി - 250 ഗ്രാം
  6. കൂർക്ക അല്ലെങ്കിൽ ചീവക്കിഴങ്ങ് - 100 ഗ്രാം
  7. വൻപയർ - 250 ഗ്രാം
  8. തേങ്ങ - 1 ½ കപ്പ് തിരുകിയത്
  9. വറ്റൽ മുളക് - 10 എണ്ണം
  10. ജീരകം - 1 റ്റീ സ്പൂൺ
  11. മഞ്ഞൾപ്പൊടി - ഒരു നുള്ള്
  12. കറിവേപ്പില - ഒരു കൊത്ത്
  13. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം

തിരുത്തുക

ചേന, പയർ, ഏത്തയ്ക്കാ,ചീവക്കിഴങ്ങ് ഇവ നാലും ഒന്നിച്ച് മഞ്ഞൾപ്പൊടി ഇട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളയണ്ട. കാച്ചിൽ, ചേമ്പ്, മരച്ചീനി എന്നിവ മൂന്നും ഒന്നിച്ച് മഞ്ഞൾപ്പൊടി ഇട്ട് വേവിച്ച്, വെള്ളം ഊറ്റി കളയുക. വേവിച്ച കിഴങ്ങുകളും ഉപ്പും ചേർത്ത് ഇളക്കുക. തേങ്ങ, മുളക്, ജീരകം എന്നിവ ചതച്ചത് കിഴങ്ങുകളോട് ചേർക്കുക. ഈ കൂട്ട്, അടുപ്പത്ത് വച്ച്, കറിവേപ്പിലയും വെളിച്ചണ്ണയും ചേർത്ത് തിളപ്പിച്ച് വാങ്ങുക. തിരുവാതിരപ്പുഴുക്ക് തയ്യാർ.