പാചകപുസ്തകം:തക്കാളി ചമ്മന്തി

ചേരുവകൾ തിരുത്തുക

  • നല്ല പഴുത്ത തക്കാളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
  • ചുവന്നഉള്ളി - പത്തെണ്ണം(ചെറുതായിഅരിഞ്ഞത്)
  • പച്ചമുളക് - രണ്ടെണ്ണം(ചെറുതായിഅരിഞ്ഞത്)
  • വേപ്പില - ഒരു തണ്ട്(ചെറുതായിഅരിഞ്ഞത്)
  • മുളക് പൊടി - ഒരു ടീസ് സ്പൂൺ
  • കടുക് - ഒരു നുള്ള്
  • തേങ്ങ - അര മുറി(ചിരവിയത്)
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യേണ്ട രീതി തിരുത്തുക

ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.അതിൽ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ചേരുവകൾ ഒരുമിച്ചിട്ട് ആവശ്യത്തിന്ഉപ്പും ചേർത്ത് വഴറ്റുക.അതിലേക്ക് മുളകുപൊടി ചേർത്ത് വഴറ്റി കോരിമാറ്റിവെക്കുക. അതേ ചീനച്ചട്ടിയിലേക്ക് ചിരവിവെച്ചിരിക്കുന്ന തേങ്ങ ഇട്ട് ചെറിയ മഞ്ഞനിറം ആകുന്നവരെ വറുത്തെടുക്കുക.വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചേരുവ മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ച് അതിലേക്ക് വറുത്ത തേങ്ങയും ചേർത്ത് ചമ്മന്തിപ്പരുവത്തിൽ അരച്ചെടുക്കുക.തക്കാളി ചമ്മന്തി തയ്യാർ.