ചേരുവകൾ തിരുത്തുക

  • മൈദ - ഒരു കപ്പ്
  • കോൺ ഫ്ളോർ - മൂന്ന് ടേബിൾ സ്പൂൺ
  • കട്ട തൈര് - ഒരു കപ്പ്
  • സോഡാപൊടി -അര ടീ സ്പപൂൺ
  • എണ്ണ - ആവശ്യത്തിന്

പഞ്ചസാരപാനിക്ക് തിരുത്തുക

  • പഞ്ചസാര - ഒരു കപ്പ്
  • വെള്ളം - മുക്കാൽ കപ്പ്
  • നാരങ്ങ നീര് - അര ടീ സ്പൂൺ
  • ഏലക്ക - നാലെണ്ണം(പൊടിച്ചത്)
  • റോസ് വാട്ടർ - കാൽ ടീ സ്പൂൺ
  • റ്റുമാറ്റൊ കെച്ചപ്പിന്റെ വൃത്തിയാക്കിയ ഒരു കുപ്പി - ഒരെണ്ണം

പാകം ചെയ്യുന്ന വിധം തിരുത്തുക

മൈദയും,കോൺ ഫ്ലോറും , ഉപ്പും ,തൈരും മഞ്ഞൾപൊടിയും കുറച്ച് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇരുപത്തിനാലു മണിക്കൂർ പൊങ്ങാൻ വെയ്ക്കുക. അതിനു ശേഷം രണ്ട് ടീ സ്പൂൺ എണ്ണയും സോഡാപൊടിയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. പാനിയുണ്ടാക്കാൻ ഒരു കപ്പ് പഞ്ചസാരയിൽ മുക്കാൽ കപ്പ് വെള്ളമൊഴിച്ച് ,ഏലക്കാപൊടി ചേർത്ത് തിളപ്പിക്കുക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ തീ കുറച്ച് വെച്ച് പാനി നൂൽ പരുവമാകുമ്പോൾ റോസ് വാട്ടറും നാരങ്ങാനീരും ചേർക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന കുപ്പിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിക്കുക.ചൂടായ എണ്ണയിലേക്ക് ഈ മാവ് ചുറ്റിച്ച് ഒഴിക്കുക.അതിനു ശേഷം വറുത്തുകോരി പഞ്ചസാരക്കൂട്ടിൽ മുക്കി എടുക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ജിലേബി&oldid=16780" എന്ന താളിൽനിന്ന് ശേഖരിച്ചത്