പാചകപുസ്തകം:ചെറുനാരങ്ങ അച്ചാർ

നാരങ്ങാ അച്ചാർ

ആവശ്യമായ സാധനങ്ങൾ : നാരങ്ങ-12 ,വെളുത്തുുള്ളി- 1 പിടി വേപ്പില- ആവശ്യത്തിന് ഇഞ്ചി- ചെറിയ കഷ്ണം കായപ്പൊടി- ഒരു നുള്ള് ഉലുവ പൊടി- അൽപ്പം എണ്ണ- ആവശ്യത്തിന് ഉപ്പ്- ആവശ്യത്തിന്


ആദ്യം നാരങ്ങ ആവിയിൽ വേവിച്ചെടുക്കു, വേവിക്കുുന്പോൾ അധികം വേവാതെ ശ്രദ്ധിക്കണം. പിന്നീട് നാലു കഷ്ണങ്ങളാക്കി ഉപ്പിട്ട് എട്ട് മണിക്കൂറെങ്കിലും അടച്ചു വെക്കണം. സ്റ്റീൽ പാത്രത്തിലോ സ്ഫടികപ്പാത്രത്തിലോ മാത്രം വെക്കുക. അലൂമിനിയം പാത്രത്തിൽ വെക്കരുത്. പിന്നീട് ചീനച്ചട്ടിയില് ‍എണ്ണ ചൂടാക്കി. കടുക് പൊട്ടിക്കുുക. സാധാരണ കറികളെക്കാൾ കൂടുതുൽ കടുക് വേണം. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം കറിവേപ്പില ഇടുക. 4 ടീസ്പൂൺ മുളകുപൊടി ചേർക്കുുക.(കാശ്മീരിയാണ് നല്ലത്) വെള്ളം ആവശ്യമെങ്കിൽ അൽപ്പം ചേർത്ത് തിളപ്പിക്കാം. അൽപ്പം കായപ്പൊടി ചേർത്ത് അതിലേക്ക് കാൽ ടീസ്പൂൺ ഉലുവാ പൊടി ചേർക്കുക. ഇനി നാരങ്ങയിട്ട് നല്ലതുപോലെ ഇളക്കുക. ആവശ്യത്തിന് ഉപ്പും ടേസ്റ്റിന് പഞ്ചസാരയും ചേർക്കുക. തീ അണച്ച് ഒരു ദിവസം ചീനച്ചട്ടിയിൽ വെച്ച് 1 ദിവസത്തിന് ശേഷം കുപ്പിയിലേക്ക് മാറ്റാം