പാചകപുസ്തകം:ചെമ്മീൻ വട
ചേരുവകൾ
തിരുത്തുക- കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീൻ(ചെറുതോ,വലുതോ) - ഒരു പിടി
- ചുവന്നുള്ളി - രണ്ട്
- വെളുത്തുള്ളി - രണ്ട്
- കുരുമുളക്പൊടി - ഒരു ടീ സ്പൂൺ
- മഞ്ഞൾപൊടി - ഒരു ടീ സ്പൂൺ
- മുളക്പൊടി - ഒരു ടീ സ്പൂൺ
- വേപ്പില - ഒരു തണ്ട്
- ഗരം മസാല - ഒരു ടീ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
തിരുത്തുകചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക.അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക. അതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.