ചേരുവകൾ

തിരുത്തുക
  • ചിക്കൻ ചെറിയ കഷ്ണങ്ങൾ – 250 ഗ്രാം
  • നാരങ്ങാ നീര് – 1 എണ്ണം
  • ഉപ്പ് – പാകത്തിന്
  • കുരുമുളകുപൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകപ്പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
  • തക്കാളി സോസ്: 20 മില്ലി
  • സൂര്യകാന്തി എണ്ണ: 100 മില്ലി
  • മല്ലിയില : 20 ഗ്രാം
  • അലങ്കാരത്തിന് വറുത്ത ഉള്ളി

പാചകം ചെയ്യുന്ന രീതി

തിരുത്തുക
  1. ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, ടുമാറ്റോ കെച്ചപ്പ് എന്നിവ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക.
  2. കുറഞ്ഞത് 30 മിനിറ്റു വയ്ക്കണം.
  3. ഒരു നോൺസ്റ്റിക് പാനിൽ സൺഫ്ലവർ ഓയിൽ ചൂടാക്കി ചിക്കൻ ഇടത്തരം ചൂടിൽ 8 മിനിറ്റു വരെ ഫ്രൈ ചെയ്യുക.
  4. ചിക്കൻ ഫ്രൈ ചെയ്ത ശേഷം മല്ലിയില ചേർത്ത് ഇളക്കുക. വറുത്ത ഉള്ളി കൊണ്ട് അലങ്കരിക്കുക.
"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ചിക്കൻ_ഫ്രൈ&oldid=17912" എന്ന താളിൽനിന്ന് ശേഖരിച്ചത്