പാചകപുസ്തകം:ചമ്മന്തിപ്പൊടി
ആവശ്യം വേണ്ട സാധനങ്ങൾ:
- തേങ്ങ ചിരവിയത്
- കറിവേപ്പില
- വറ്റൽമുളക്
- ഉള്ളി തൊലിപൊളിച്ച് ചെറുതായി അരിഞ്ഞത്
- ഇഞ്ചി അരിഞ്ഞത്
- വാളൻപുളി
- ഉപ്പ്
പാചകരീതി
തേങ്ങ മൃദുവായി ചിരവി കറിവേപ്പില, വറ്റൽമുളക്, ഉള്ളി, ഇഞ്ചി എന്നിവ ചേർത്ത് കട്ടിയുള്ള ഒരു പാത്രത്തിൽ ചെറുചൂടിൽ വറുത്തെടുക്കുക. നല്ല ബ്രൗൺ നിറമാകുന്നതു വരെ വറക്കണം. ഈ മിശ്രിതം ചൂടാറിയതിനുശേഷം മിക്സിയിൽ തരുതരുപ്പായി പൊടിക്കുക. എണ്ണ തെളിയുന്നതു കാണാം. ഇതിലേക്കു പുളിയും ഉപ്പും അല്പാല്പമായി ചേർത്ത് വീണ്ടും അരയ്ക്കുക. ഉപ്പും പുളിയും പാകത്തിനാകുമ്പോൾ ചമ്മന്തിപ്പൊടി തരുതരുപ്പായി ചമ്മന്തി പാകം ആകും. ഇങ്ങനെ തയ്യാറാക്കിയ ചമ്മന്തിപ്പൊടി ആഴ്ചകളോളം കേടുകൂടാതിരിക്കും.