പാചകപുസ്തകം:ഗോതമ്പ് വെള്ളയപ്പം

ചേരുവകൾ

തിരുത്തുക
  • ഗോതമ്പുപൊടി 100 ഗ്രാം
  • യീസ്റ്റ് 1 ടീസ്പൂൺ
  • പഞ്ചസാര 2 ടേബ്ൾ സ്പൂൺ
  • മുട്ട 1 എണ്ണം
  • തേങ്ങാപ്പാൽ 1/2 കപ്പ്
  • ഉപ്പ് പാകത്തിന്
  • ഇളം ചൂടുവെള്ളം പാകത്തിന്

തയാറാക്കുന്ന വിധം: ഗോതമ്പ് പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിച്ച് ഇളം ചൂടുവെള്ളം ചേർത്തിളക്കുക. ഗോതമ്പുപൊടി കട്ടപിടിക്കാതെ വേണം മാവ് പരുവത്തിലാക്കാൻ. കൈയുപയോഗിച്ചോ ഹാൻഡ് മിക്‌സർ ഉപയോഗിച്ചോ ചേരുവകൾ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം എട്ടു മണിക്കൂർ പൊങ്ങാൻ പൊങ്ങാൻ വെക്കുക. (രാത്രി തയാറാക്കി വെക്കുന്നതാണ് നല്ലത്.) ഈ മിശ്രിതത്തിലേക്ക് തേങ്ങാപ്പാലും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തിളക്കുക. ശേഷം മുട്ട പതപ്പിച്ച് മാവിലേക്ക് ഒഴിച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. തവ ചൂടാകുമ്പോൾ മാവ് ഒഴിച്ച് ചുഴറ്റി വട്ടത്തിലാക്കുക. അടച്ചുവെച്ച് വേവിക്കുക.ആവി പറക്കുമ്പോൾ ഗോതമ്പ് വെള്ളയപ്പം തയ്യാറായി