ചേരുവകൾ

തിരുത്തുക
  • ഗോതമ്പുമാവ് - ഒരു കപ്പ്
  • പഞ്ചസാര - ഒരു കപ്പ്
  • വെള്ളം - രണ്ട് കപ്പ്
  • ബദാം - പത്തെണ്ണം
  • നെയ്യ് - നാല് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

തിരുത്തുക

ചൂടാക്കിയ പാനിൽ നെയ്യൊഴിച്ച് ചെറിയ ചൂടിൽ ബദാം വറുത്തെടുക്കുക.അതിൽ ഗോതമ്പുമാവു ചേർത്തിളക്കുക.ഇതിലേക്കു വെള്ളവും പഞ്ചസാരയും ചേർത്ത് കട്ടിയായി കുഴയുന്നതുവരെ ഇളക്കിക്കൊടുക്കുക.അല്പസമയം ഇങ്ങനെ വേവിച്ചതിനു ശേഷം ഇറക്കി വെയ്ക്കുക.ഇഷ്ടമുള്ള ആകൃതിയിൽ ഈ മിശ്രിതം നിരത്താവുന്നതാണ്.ബദാം ഉപയോഗിച്ച് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഗോതമ്പ്ഹൽവ&oldid=16859" എന്ന താളിൽനിന്ന് ശേഖരിച്ചത്