പാചകപുസ്തകം:കൊഴുവ പൊടിച്ചത്

കൊഴുവ പൊടിച്ചത്

കടലിൽ നിന്നും വളരെ സുലഭമായി ലഭിക്കുന്ന ഒരു ചെറു മത്സ്യമാണ് കൊഴുവ / ചൂട. ഇത് ഉപയോഗിച്ച് വളരെ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് കൊഴുവ പൊടിച്ചത്.

ആവശ്യമായ സാധനങ്ങൾ

തിരുത്തുക
  1. ഉണക്ക കൊഴുവ – 200 ഗ്രാം
  2. തേങ്ങ ചിരകിയത് – 1 കപ്പ്‌
  3. ചെറിയ ഉള്ളി – 6 എണ്ണം
  4. ഉപ്പു – ആവശ്യത്തിന്
  5. മുളക് പൊടി - ആവശ്യത്തിന്
  6. എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തിരുത്തുക

ആദ്യം ഉണക്ക കൊഴുവ നന്നായി വൃത്തിയായി കഴുകി എടുക്കുക. ചീനചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് കഴുകി വെച്ചിരിക്കുന്ന കൊഴുവ നന്നായി വറുത്തെടുക്കുക . വറുത്തെടുത്ത കൊഴുവ അരകല്ലിൽ വെച്ച് നന്നായി പൊടിച്ചു കൂടെ തേങ്ങാ ചിരകിയത് , ചെറിയ ഉള്ളി , മുളക് പൊടി എന്നിവ ചേർത്ത് ചതച്ചെടുക്കുക . കൊഴുവയിൽ ഉപ്പു ചേർത്ത് ഉണക്കി എടുക്കുന്നതിനാൽ ആവശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക.