പാചകപുസ്തകം:കൊഴുക്കട്ട
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു പലഹാരമാണ് കൊഴുക്കട്ട. ശർക്കര ചീകിയിട്ട തേങ്ങാ പീര അരിമാവു കൊണ്ട് പൊതിഞ്ഞ്, ആവിയിൽ പുഴുങ്ങിയാണ് ഇത് ഉണ്ടാക്കുന്നത്. കുതിർത്ത അരി തേങ്ങ, ജീരകം എന്നിവ ചേർത്ത് അരച്ച് ഉരുളകളാക്കിയും കൊഴുക്കട്ട ഉണ്ടാക്കാം. കൂടാതെ ചെറുപയർ, എള്ള്, കടലപ്പരിപ്പ് എന്നിവ പ്രത്യേകമായി ചേർത്തും കൊഴുക്കട്ട നിർമ്മിക്കാറുണ്ട്. അരിമാവിനു പകരമായി ഗോതമ്പുമാവും കൊഴുക്കട്ട ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.
ചേരുവകൾതിരുത്തുക
- അരിമാവ് / ഗോതമ്പുമാവ്
- ശർക്കര
- തേങ്ങ ചിരകിയത്
- ജീരകം
ഉള്ളിൽ നിറയ്ക്കുന്നതിന് ആവശ്യമായവതിരുത്തുക
- ചെറുപയർ
- എള്ള്
- കടലപ്പരിപ്പ്
- അവിൽ
ക്യാരറ്റ്
തയ്യാറാക്കുന്ന വിധംതിരുത്തുക
അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്, ചെറിയ വട്ടത്തിൽ പരത്തി, അതിൽ ശർക്കരയിൽ ചിരകിയ നാളികേരവും ജീരകവും ചേർത്ത് കാച്ചിയ മിശ്രിതം വച്ച് ഉരുളയാക്കി ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ഉരുണ്ടിരിക്കുന്നതിനൽ മധ്യ കേരളത്തിൽ ഇതു വെറും ശർക്കര ഉണ്ട എന്ന പേരിൽ അറിയപ്പെടുന്ന്. നാളികേരത്തിനു പകരം അവിൽ ഉപയോഗിച്ചും കൊഴുക്കട്ടയുണ്ടാക്കാറുണ്ട്.