ചേരുവകൾ തിരുത്തുക

  • പച്ചക്കായ - ഒരു കപ്പ്(ചെറുതായി അരിഞ്ഞത്)
  • ചേന - ഒരു കപ്പ്(ചെറുതായി അരിഞ്ഞത്)
  • കടല - അര കപ്പ്(കുതിർത്തത്)
  • മഞ്ഞൾ പൊടി - അര ടീ സ്പൂൺ
  • മുളക് പൊടി - ആവശ്യത്തിന്
  • ജീരകം - ഒരു ടീ സ്പൂൺ
  • കുരുമുളക് പൊടി - ഒരു ടീ സ്പൂൺ
  • തേങ്ങ - ഒന്നര കപ്പ്(ചിരവിയത്)
  • കടുക് - ആവശ്യത്തിന്
  • വറ്റൽ മുളക് - മുന്നെണ്ണം(ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം തിരുത്തുക

കടലയും പച്ചക്കായയും ചേനയും മഞ്ഞൾപൊടിയും മുളക്പൊടിയും കുരുമുളക്പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.വെന്തതിനു ശേഷം ഉപ്പ് ചേർക്കുക.തേങ്ങയും ജീരകവും ചേർത്ത് അരച്ച മിശ്രിതം ഇതിലേക്കിട്ട് തിളപ്പിച്ച് ഇറക്കിവെയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് താളിക്കുക.അല്പം തേങ്ങ വെളിച്ചെണ്ണയിൽ നിറം മാറാതെ വറുത്ത് ഇതിലേക്കിട്ട് യോജിപ്പിക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കൂട്ടുകറി&oldid=16907" എന്ന താളിൽനിന്ന് ശേഖരിച്ചത്