പാചകപുസ്തകം:കുട്ടനാടൻ മീൻ കറി

ആവശ്യമായ സാധനങ്ങൾ

തിരുത്തുക
  1. മീൻ ഏതെങ്കിലും – 1/2 കിലോ
  2. വെളിച്ചെണ്ണ – 2 സ്പൂൺ
  3. പച്ചമുളക് – 6 എണ്ണം
  4. ഇഞ്ചി – ഒരു വലിയ കഷ്ണം
  5. സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
  6. വേപ്പില – 1 കതിർ
  7. വെള്ളുള്ളി – 1 എണ്ണം
  8. ഉലുവ – 1/2 ടീസ്പൂൺ
  9. മുളക് പൊടി- 1 സ്പൂൺ
  10. മല്ലിപൊടി – 1 സ്പൂൺ
  11. മഞ്ഞൾപൊടി -1/2 ടീസ്പൂൺ
  12. തക്കാളി – 1 എണ്ണം
  13. കുടപുളി – 1 കഷ്ണം
  14. വെള്ളം – ആവശ്യത്തിനു
  15. ഉപ്പു – ആവശ്യത്തിനു
  16. വേപ്പില – 1 കതിർ
  17. കട്ടിയുള്ള തേങ്ങ പാൽ – 1 കപ്പ്‌
  18. വെളിച്ചെണ്ണ – 5 സ്പൂൺ
  19. ചെറിയ ഉള്ളി – 6 എണ്ണം

തയ്യാറാക്കേണ്ട വിധം

തിരുത്തുക

മൂന്നാമത്തെ ചേരുവകൾ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യിൽ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീൻ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോൾ നാലാമത്തെ ചേരുവകൾ ചേർത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങൾ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേർത്ത് തിളപിക്കുക .അതിലേക്ക് മീൻ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാൽ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയിൽ ചേർക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി )