ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് കിണ്ണത്തപ്പം. അരിപ്പൊടി, തേങ്ങാപ്പാൽ, പഞ്ചസാര തുടങ്ങിയവകൊണ്ടാണ് ഈ പലഹാരം നിർമ്മിക്കുന്നത്. കിണ്ണത്തിൽ നിർമ്മിക്കുന്നതുകൊണ്ടും ആകൃതി കൊണ്ടുമാണ് ഈ പലഹാരത്തിന് കിണ്ണത്തപ്പം എന്ന പേര് വന്നത്.