പാചകപുസ്തകം:കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

ചേരുവകൾ

തിരുത്തുക
  • കരിമീൻ - ഒരെണ്ണം
  • ഉലുവ - ഒരു നുള്ള്
  • ചുവന്ന ഉള്ളി - 10 എണ്ണം ചതച്ചതു്
  • പച്ചമുളക് - 3 എണ്ണം ചതച്ചതു്
  • കുരുമുളക് - 12 എണ്ണം ചതച്ചതു്
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • മുളകുപൊടി - കാൽ ടീസ്പൂൺ
  • ഫിഷ് മസാല - കാൽ ടീസ്പൂൺ
  • വേപ്പില - ഒരു തണ്ട്
  • ഇഞ്ചി - ചെറുതായി ചതച്ചതു് , അര ടീസ് സ്പൂൺ
  • തേങ്ങാപ്പാൽ - അര മുറിതേങ്ങ ചിരവിയതു് മുക്കാൽ ഗ്ലാസ് വെള്ളത്തിൽ അരച്ചു പിഴിഞ്ഞെടുത്ത ഒന്നാം പാൽ
  • വെളിച്ചെണ്ണ - ആവശ്യത്തിനു്
  • ഉപ്പ് - ആവശ്യത്തിനു്

പാചകം ചെയ്യേണ്ട രീതി

തിരുത്തുക

ചീനച്ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു ഉലുവയിട്ടു പൊട്ടിക്കുക. അതിലേക്കു ചതച്ച ഇഞ്ചി, പച്ചമുളകു്,ചുവന്നുള്ളി ഇവ ആവശ്യത്തിനു ഉപ്പു ചേർത്തു നല്ല ബ്രൗൺ നിറം വരുന്നതുവരെ വഴറ്റുക. അതിനു ശേഷം തീ കുറച്ചു് അതിലേക്കു മഞ്ഞൾപ്പൊടി,മുളകുപൊടി,ഫിഷ് മസാല,ചതച്ചകുരുമുളകു്,എല്ലാം ചേർത്തു് വീണ്ടും വഴറ്റുക.എണ്ണതെളിയുമ്പോൾ വാങ്ങി തണുത്തശേഷം മിക്സിയിൽ ഒന്നു ചതച്ചെടുക്കുക.ഈ മിശ്രിതം നന്നായി വൃത്തിയാക്കി വരഞ്ഞ മീനിൽ തേച്ചുപിടിപ്പിക്കുക.അതിനു ശേഷം വാട്ടിയ വാഴയിലയിൽനല്ലവണ്ണം പൊതിഞ്ഞു വാഴത്തണ്ടുകൊണ്ടു കെട്ടുക.ഒരു ഫ്രൈയിംഗ് പാനിൽ തേങ്ങാപ്പാൽ ഒഴിച്ചു ഒരുനുള്ള് ഉപ്പും ഒരുനുള്ള് പഞ്ചസാരയും വേപ്പിലയും ചേർത്തു അതിലേക്കു വാഴയിലപ്പൊതി ഇറക്കി ചെറിയ ചൂടിൽ തിളപ്പിക്കുക. തേങ്ങാപ്പാൽ വറ്റി വരുന്നതുവരെ പത്തു പന്ത്രണ്ടു മിനിറ്റ് ചെറു തീയിൽ തിരിച്ചും മറിച്ചുമിട്ടു് വേവിച്ചെടുക്കുക.