പാചകപുസ്തകം:കട്ടി പരിപ്പ്കറി

ചേരുവകൾ തിരുത്തുക

  • തുവരപരിപ്പ് - ഒരു കപ്പ്
  • വെള്ളം - ആവശ്യത്തിന്
  • മഞ്ഞൾപൊടി - അര ടീ സ്പൂൺ
  • നെയ്യ് - രണ്ടു ടീ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വേപ്പില - ഒരു തണ്ട്

ഉണ്ടാക്കേണ്ട വിധം തിരുത്തുക

പരിപ്പു ചെറുതായൊന്നു വറുത്തതിനു ശേഷം കഴുകി ആവശ്യത്തിന് വെള്ളവും മഞ്ഞൾ പൊടിയും ചേർത്ത്ചെറു തീയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ ഉപ്പും നെയ്യും വേപ്പിലയും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കുക.