പ്രധാന ചേരുവകൾ

തിരുത്തുക

നെല്ലുക്കുത്തിയ പച്ചരി - 1/4 കിലോ

ശർക്കര - 1 കിലോ. നെയ്യ്‌ - 1/2 കിലോ എലയ്ക - 5 എണ്ണം തേങ്ങ കൊത്തി കീറിയത്‌ 1/4 കപ്പ്‌


അരി ആവശ്യത്തിനു വെള്ളത്തിൽ പുറത്ത്‌ തന്നെ അടി കട്ടിയുള്ള പാത്രത്തിൽ വേവിയ്കുക. ഇതിലേയ്ക്‌ അടുപ്പത്ത്‌ ഒരു ഗ്ലാസ്സ്‌ വെള്ളത്തിൽ ശർക്കര കലക്കി, കരട്‌ കളഞ്ഞ്‌ ഊറ്റി എടുത്തത്‌ ഒഴിയ്കുക. വെന്ത അരിയും, ശർക്കരയും നല്ലവണ്ണം തിളച്ച്‌ കഴിഞ്ഞ്‌, ഇത്‌ കുറേശ്ശയായി വറ്റാൻ തുടങ്ങും,അപ്പോൾ നെയ്യ്‌ കുറേശ്ശെയായി ഒഴിച്ച്‌ ഇളക്കി കൊണ്ടേ ഇരിയ്കുക. എല്ലാം നെയ്യും കൂടി ഒന്നിച്ച്‌ കമഴ്ത്തണ്ട. അരമണിക്കൂർ കഴിയുമ്പോ, പാത്രത്തിന്റെ അരികു വശത്തീന്ന് വിട്ട്‌ വരാൻ തുടങ്ങും ഈ മിശ്രിതം. അപ്പോ പാകമായീന്ന് കരുതാം. ഒരുപാട്‌ ദിവസം വെയ്കണ്ടവരോ/അല്ലാ വക്കാരിയ്കോ ഒക്കെ പാഴ്സലായി അയയ്കാൻ ഉദ്ദേശിയ്കുന്നവരോ ഒക്കെ അൽപം നേരം കൂടി ക്ഷമ കാട്ടി നല്ലവണ്ണം കട്ടി പരുവമാക്കുക.

മറ്റൊരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ച്‌ ചീനചട്ടിയിലേയ്ക്‌ കൊത്തി വച്ചിരിയ്കുന്ന തേങ്ങ കൊത്തിടുക. മൂത്ത്‌ നിറം മാറുമ്പോ എടുത്ത്‌ മാറ്റി, ഈ തേങ്ങ വറുത്തത്‌ മാത്രം ഇട്ടാ മതി. ഈ നെയ്യ്‌ കൂടി പായസത്തിലേയ്ക്‌ ഒഴിച്ചാൽ നെയ്യ്‌ മൂത്ത്‌ കരിഞ്ഞ മാതിരിയുള്ള മണം വരും. അത്‌ പോലെ നെയ്യ്‌ ഇതിനായി അടുപ്പത്തെയ്ക്‌ വയ്കുമ്പോൾ ചെറുതീയിൽ വയ്കുക, ഇന്നിട്ട്‌ പകുതി മുപ്പാവുമ്പോൾ തന്നെ സ്റ്റൗ അണയ്കുക ഈ തേങ്ങാ കൊത്തും കുടി ഇട്ട ശേഷം എലയ്ക പൊടിച്ചതും ചേർക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കടും_പായസം&oldid=15401" എന്ന താളിൽനിന്ന് ശേഖരിച്ചത്