പ്രധാനമായും റവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപാദാർഥമാണ് ഉപ്പുമാവ്.

ആവശ്യമായ വസ്തുക്കൾ

തിരുത്തുക
  • വറുത്ത റവ - രണ്ടു കപ്പ്
  • എണ്ണ - രണ്ടു ടേബിൾ സ്പൂൺ
  • കടുക് - അര ടീസ്പൂൺ
  • ഉഴുന്നു പരിപ്പ് - ഒരു ടീസ്പൂൺ
  • പച്ചമുളക് - അഞ്ചെണ്ണം
  • ഇഞ്ചി, വെളുത്തുള്ളി - ഒരു ടേബിൾസ്പൂൺ
  • ഉള്ളി - രണ്ടെണ്ണം
  • തേങ്ങ - ചിരവിയെടുത്തത് അരക്കപ്പ്
  • കറിവേപ്പില - അൽപം
  • വെള്ളം - നാലു കപ്പ്
  • ഉപ്പ് - പാകത്തിന്
  • മല്ലിയില - അൽപം

തയ്യാറാക്കുന്ന വിധം

തിരുത്തുക
 

പച്ചമുളക്, ഇഞ്ചി, സവാള എന്നിവ അരിഞ്ഞെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ഉഴുന്നുപരിപ്പ് ഇടുക. പരിപ്പ് ചുവക്കുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇടുക. ഇവ ഒന്നു വഴറ്റിയ ശേഷം ചിരകിയ തേങ്ങയും വെള്ളവും ഉപ്പും ചേർത്തിളക്കിയ ശേഷം ചട്ടിയിലേക്ക് ഒഴിക്കുക. ഇവ തിളച്ചു തുടങ്ങുമ്പോൾ റവ ഇടുക. വെള്ളം വറ്റുന്നതു വരെയും ഇളക്കുക. പിന്നീട് തീ കുറച്ചുവെച്ച് അല്പ സമയം വേവിക്കുക.

റവയ്ക്ക് പകരം ഗോതമ്പ്നുറുക്കും ഉപയോഗിക്കാവുന്നതാണു്.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഉപ്പുമാവ്&oldid=10561" എന്ന താളിൽനിന്ന് ശേഖരിച്ചത്