പാചകപുസ്തകം:ഇഷ്ടു
വേണ്ട സാധനങ്ങൾ:
- പൂള (കൊള്ളീ, കപ്പ),/ ഉരുളകിഴങ്ങ്/, ചേമ്പ്/, കാവുത്ത് (കാച്ചിൽ)/
- വഴറ്റുന്നതിനു-ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളിച്ചേണ്ണ
- അരവ്-നാളികേരം, ജീരകം, പച്ചമുളക്.
കിഴങ്ങുവർഗ്ഗങ്ങളാണ് ഇഷ്ടു ഉണ്ടാക്കാൻ നല്ലത്. പൊടിയുള്ള കിഴങ്ങുകളായ പൂള (കൊള്ളീ, കപ്പ), ഉരുളകിഴങ്ങ്, ചേമ്പ്, കാവുത്ത് (കാച്ചിൽ) എന്നിവ പ്രധാനമായും ഇഷ്ടുവിനു നല്ലതാണ്. ഇവ വേവിക്കുക എന്നതാണ് ആദ്യപടി. ഒരു ചീനച്ചട്ടിയിൽ എണ്ണമൂപ്പിച്ച് ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഉള്ളി ആദ്യം ഇടണം. ചുവന്നനിറം ആവുന്നതോടെ മറ്റുള്ളവയും ഇടുക. വേവിച്ച കഷണങ്ങൾ ഇടുക. നന്നായി യോജിപ്പിക്കുക. നാളീകേരം, ജീരകം, പച്ചമുളക് ഇവ അരച്ച് ചേർക്കുക. വെള്ളം പാകത്തിനാക്കുക. കരിവേപ്പില ഇട്ട് തിളച്ചാൽ ഇഷ്ടു റഡി. മഞ്ഞൾ പ്പൊടി അത്യാവശ്യമല്ലെങ്കിലും ഔഷധഗുണവും നിറവും ആവശ്യമുള്ളവർക്ക് ചേർക്കാവുന്നതാണ്.