പാചകപുസ്തകം:ഇരുമ്പൻപുളി വൈൻ

ആവശ്യമായ സാധനങ്ങൾ തിരുത്തുക

  • ഇരുമ്പൻപുളി(ചെമ്മീൻ പുളി) - ഒരു കിലോ
  • പഞ്ചസാര - ഒന്നര കിലോ
  • നുറുക്ക് ഗോതമ്പ് - ഒരു പിടി
  • കറുവ പട്ട - രണ്ട് കഷ്ണം
  • ഏലയ്ക്ക - മൂന്നെണ്ണം(ചതച്ചത്)
  • ഗ്രാമ്പു - മൂന്നെണ്ണം(ചതച്ചത്)

ഉണ്ടാക്കുന്ന വിധം തിരുത്തുക

കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഭരണിയിൽ തുടച്ചു വൃത്തിയാക്കിയ ഇരുമ്പൻ പുളി വിതറുക.അതിനു മുകളിലായി പഞ്ചസാര ചേർക്കുക.അതിനുമുകളിൽ ഗോതമ്പും പട്ടയും ഏലയ്ക്ക ഗ്രാമ്പു ഇവ ചേർത്ത് നന്നായി ഇളക്കുക.അതിനുശേഷം വായു കടക്കാത്ത വിധം ഭരണിയുടെ വായ മൂടിക്കെട്ടുക. എല്ലാദിവസവും രാവിലെ ഭരണി തുറന്ന് നന്നായി ഉണങ്ങിയ ഒരു കൈലുകൊണ്ട് ഒരുപ്രാവശ്യം ഇളക്കി വീണ്ടും മൂടിക്കെട്ടുക.ഇങ്ങനെ ഒരാഴ്ച ചെയ്യുക.നാല്പത്തഞ്ചു ദിവസത്തിനു ശേഷം നന്നായി അരിച്ച് പിഴിഞ്ഞെടുത്ത് കുപ്പിയിലാക്കി ഉപയോഗിക്കാം.(കൊളസ്ട്രോളിനെ നന്നായിക്കുറയ്ക്കുന്നതിനാൽ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.