ചുട്ടുവച്ച ഇഡ്ഡലികൾ

അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. പൊതുവേ പ്രാതലായാണ് ഇഡ്ഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ.


പാചകം ചെയ്യുന്ന വിധം

തിരുത്തുക

പുഴുങ്ങലരിയും ഉഴുന്നും 4:1 എന്ന അനുപാതത്തിൽ (പച്ചരിയാണെങ്കിൽ 2:1 എന്ന അനുപാതത്തിൽ) പ്രത്യേകമായി 3-4 മണിക്കൂർ കുതിർക്കുക. കുതിർത്തെടുത്ത അരിയും ഉഴുന്നു വെവ്വേറെയയായി അരച്ചെടുക്കുന്നു. ഇങ്ങനെ അരെച്ചെടുത്തത് ഒന്നിച്ച് ഒരു പാത്രത്തിൽ ഒഴിച്ചു പുളിക്കാനായി ഉപ്പ് ചേർത്ത് ഇളക്കുന്നു. രുചി കൂട്ടുന്നതിന് സാധാരണ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഉപ്പിനോടുകൂടി ചേർത്തിളക്കി വയ്ക്കാറുണ്ട്. ഈ മാവ് പുളിക്കാനായി ഒരു രാത്രി സമയമെടുക്കും. പുളിച്ചു കഴിയുമ്പോൾ ഏകദേശം ഇരട്ടിയോളം അളവുണ്ടാകും. ഇഡലി ഉണ്ടാക്കാനുപയോഗിക്കുന്ന തട്ടങ്ങളിൽ നെയ്യോ എണ്ണയോ പുരട്ടി അതിലേക്ക് മാവൊഴിച്ച്, ഇഡലിച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഇഡ്ഡലി&oldid=17282" എന്ന താളിൽനിന്ന് ശേഖരിച്ചത്