പാചകപുസ്തകം:ഇഞ്ചിക്കറി

ആവശ്യമുള്ള സാധനങ്ങൾതിരുത്തുക

 • ഇഞ്ചി - കാൽക്കിലോ(കനം കുറച്ച് അരിഞ്ഞത്)
 • ശർക്കര - ഇരുപതു ഗ്രാം
 • തേങ്ങ - ഒരെണ്ണം(ചിരവിയത്)
 • മുളകുപൊടി - അര ടീ സ്പൂൺ
 • മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
 • ഉലുവപൊടി - അര ടീ സ്പൂൺ
 • വാളൻപുളി - രണ്ട് നെല്ലിക്കാ വലുപ്പത്തിൽ
 • പച്ചമുളക് - നാലെണ്ണം(ചെറുതായി അരിഞ്ഞത്)
 • വറ്റൽമുളക് - നാലെണ്ണം(ചെറുതായി അരിഞ്ഞത്)
 • കറിവേപ്പില - രണ്ട് തണ്ട്
 • ഉപ്പ് - ആവശ്യത്തിന്
 • കടുക് - ആവശ്യത്തിന്
 • എണ്ണ - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധംതിരുത്തുക

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി ആവശ്യത്തിന് എണ്ണ ഒഴിച്ച് മൊരിയുന്നവരെ വറുത്ത് കോരുക.ബാക്കിയെണ്ണയിലേക്ക് ചിരവിവെച്ചിരിക്കുന്ന തേങ്ങ ഇട്ട് ബ്രൗൺ നിറം ആകുന്നവരെ വറുക്കുക. അതിലേക്ക് മുളകുപൊടിയും,മല്ലിപ്പൊടിയും,ഉലുവപൊടിയും ചേർത്ത് മൂപ്പിക്കുക.വറുത്തുവെച്ചിരിക്കുന്ന ഇഞ്ചിയും തേങ്ങയും കുറച്ച് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക.ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും വറ്റൽമുളകും താളിച്ച് അതിൽ പച്ചമുളക് ഇട്ട് നന്നായി വറുക്കുക.അതിൽ ആവശ്യത്തിന് ഉപ്പും പുളി പിഴഞ്ഞതും ചേർത്ത് ചെറുതായി തിളപ്പിക്കുക.ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേർത്ത് കുറുകുന്നവരെ തിളപ്പിക്കുക.ഇതിലേക്ക് ശർക്കര നന്നായി പൊടിച്ചു ചേർത്ത് കുറുക്കുപരുവത്തിൽ ഇറക്കിവെയ്ക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഇഞ്ചിക്കറി&oldid=16816" എന്ന താളിൽനിന്ന് ശേഖരിച്ചത്