ആവശ്യമായ സാധനങ്ങൾ തിരുത്തുക

 • ചേന
 • നേന്ത്രക്കായ
 • വെള്ളരിക്ക
 • പടവലങ്ങ
 • അച്ചിങ്ങപ്പയർ
 • കാരറ്റ്
 • തൈര/മാങ്ങ/പുളി
 • നാളികേരം ചിരകിയത്
 • മഞ്ഞൾപ്പൊടി
 • മുളകുപൊടി
 • പച്ചമുളക്

പാചകരീതി തിരുത്തുക

ചേന, കായ, വെള്ളരി, പടവലങ്ങ, പയർ, കാരറ്റ് എന്നിവ നീളത്തിൽ മുറിക്കുക. കഴുകിവാരി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് അധികം വെള്ളം ഒഴികക്കാതെ അടച്ചു വേവിക്കുക.

ചേന വെന്താൽ, അതിലേക്ക് തൈരോ, മാങ്ങാക്കഷണമോ, പുളി വെള്ളമോ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. നന്നായി ഇളക്കി, ശരിക്കു വെള്ളം വറ്റിക്കുക. അതിലേക്ക് പച്ചമുളകും ജീരകവും ചേർത്ത് ചതച്ച നാളികേരം ഇട്ട് ഇളക്കി ചേർക്കുക. ധാരാളം കറിവേപ്പിലയും അൽപ്പം വെളിച്ചെണ്ണയും ചേർക്കുക.

പാഠഭേദം തിരുത്തുക

നാളികേരത്തിൽ അൽപ്പം ചുവന്നുള്ളിയോ സവാളയോ കൂട്ടുന്നത് ചിലഭാഗങ്ങളിൽ കണ്ടുവരുന്നു.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:അവിയൽ&oldid=10404" എന്ന താളിൽനിന്ന് ശേഖരിച്ചത്