പാചകപുസ്തകം:അട ദോശ
ചേരുവകൾ:
തിരുത്തുക- പച്ചരി 100 ഗ്രാം
- ബംഗാൾ കടല 50 ഗ്രാം
- കടല 50 ഗ്രാം
- ചുവന്നുള്ളി 5 എണ്ണം
- ഉണക്കമുളക്/ചുവന്നമുളക് 3 എണ്ണം
- കായം കാൽ ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം:
തിരുത്തുകഅരിയും രണ്ടു തരം കടലയും കുതിർത്തുവെക്കുക. ശേഷം കുതിർത്ത അരിയും കടലകളും ഉപ്പ് കായം, മുളക് എന്നിവയും ചേർത്ത് ദോശമാവ് പരുവത്തിൽ അരച്ചെടുക്കുക. മാവിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞിടുക. തവയിൽ എണ്ണയോ വെണ്ണയോ തൂവി അട ദോശ ചുട്ടെടുക്കാം.