ഡെബിയൻ/പാക്കേജ് പരിപാലനം
< ഡെബിയൻ
പാക്കേജുകൾ ഉൾപ്പെടുന്ന ആദ്യകാല ലിനക്സ് വിതരണത്തിലൊന്നാണ് ഡെബിയൻ. ഒരു പക്ഷേ വ്യക്തമായ പാക്കേജ് മാനേജ്‌മെന്റായിരിക്കും ഡെബിയന്റെ ഏറ്റവും വലിയ പ്രത്യേകതയും. The അഡ്‌വാൻസ്ഡ് പാക്കിങ്ങ് ടൂൾ(ഏ.പി.ടി.) പാക്കേജ് മാനേജ്‌മെന്റ് സിസ്റ്റം, ഒട്ടനവധി റെപ്പോസറ്ററികൾ അടങ്ങിയ പാക്കേജുകൾ, പാക്കേജുകൾ നിർവ്വഹിക്കുന്നതിനു വ്യക്തമായ മാർഗ്ഗരേഖകൾ എന്നിവ ഉയർന്ന കാര്യക്ഷമതയും ഗുണമേന്മയുമുള്ള ഡെബിയൻ പതിപ്പുകളെ പ്രധാനം ചെയ്യുന്നു. ഒപ്പം അവയുടെ നവീകരണവും, പാക്കേജുകളുടെ സ്വതേയുള്ള സന്നിവേശനം പുനസ്ഥാപനം, നീക്കം ചെയ്യൽ എന്നിവ കൃത്യതയോടെ ചെയ്യുന്നു.
ഗ്രാഫിക്കൽ ഫ്രണ്ട് എന്റ്
തിരുത്തുക- സോഫ്റ്റ്വെയർ സെന്റർ, ഉബുണ്ടു നിർമ്മിച്ച ഈ വ്യവസ്ഥ ആപ്ലിക്കേഷനുകൾ കണ്ടെത്താനും ആവ സന്നിവേശിപ്പിക്കാനും സഹായിക്കുന്നു.
- സിനാപ്റ്റിക്ഏ.പി.ടിയുടെ ഒരു GTK+ ഫ്രണ്ട്- എന്റാണ്
- ആപ്പർ - പാക്കേജ്കിറ്റിനായി കെ.ഡി.ഈ യുടെ ഫ്രണ്ട് എന്റ്.
- ഗ്നോം ആപ്ലിക്കേഷൻ ഇൻസ്റ്റാളർ
കമാന്റ് ലൈൻ ഫ്രണ്ട് എന്റ്
തിരുത്തുക- apt-get ഏറ്റവും പ്രചാരത്തിലുള്ള ഫ്രണ്ട് എന്റാണു്
- aptitude - apt-getനെ അപേക്ഷിച്ച് ഇതിനു മെച്ചപ്പെട്ട മെറ്റാഡാറ്റ തിരച്ചിലിനു സാധിക്കും.
ഇവയല്ലാതെ http://www.debian.org/distrib/packages എന്നതിൽ നിന്നും ഡെബ് പാക്കേജ് നേരിട്ടു ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയുമാവാം.