സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഡെബിയൻ (ഉച്ചാരണം: [ˈdɛbiən]). ഡെബിയൻ, സെർവറുകളിലും ഡെസ്ക്റ്റോപ്പുകളിലും ഉപയോഗിക്കാം. ഡെബിയൻ അതിന്റെ നിർബന്ധിതമായ ഓപ്പൺ സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിലൂടെയും, ഓപ്പൺ ഡെവലപ്പ്മെന്റ് ,ടെസ്റ്റിങ്ങ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയുമാണ് കൂടുതൽ അറിയപ്പെടുന്നത്. പ്രശസ്തമായ ഉബുണ്ടൂ ഓപ്പറേറ്റിങ് സിസ്റ്റം, ഡെബിയൻ അധാരമാക്കിയുള്ളതാണ്.

1993-ൽ‌ ഇയാൻ മർഡോക്കാണ്‌ ഈ ഗ്നു/ലിനക്സ് വിതരണം ആരംഭിച്ചത്‌. അദ്ദേഹം പർദ്യൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു അക്കാലത്ത്‌. തന്റെ അന്നത്തെ കാമുകി ഡെബ്രയുടെയും (ഇപ്പോൾ മുൻ ഭാര്യ[3]) തന്റെ സ്വന്തം പേരിന്റേയ്യും ആദ്യഭാഗങ്ങൾ ചേർത്താണ് ഡെബിയൻ എന്ന പേരിട്ടത്.. വളരെ പതുക്കെ പ്രചാരത്തിലായ ഡെബിയൻ 1994-1995 കാലയളവിലാണ് അടുത്ത വേർഷനുകൾ 0.9x പുറത്തിറക്കിയത്. 1.x പതിപ്പിന്റെ റിലീസോടെ, മർഡോക്കിനു പകരം, ബ്രൂസ് പെരെൻസ് ടീം നേതാവ് ആയി. വൈകാതെ, (വേർഷൻ 2.0x-പുറത്തിറങ്ങിയതോടെ) അദ്ദേഹം ടീം വിട്ടു.

2011 ജൂണിൽ പുറത്തിറങ്ങിയ ഡെബിയൻ 6.0.2 ആണ് ഡെബിയന്റെ ഏറ്റവും പുതിയ പതിപ്പ്

"https://ml.wikibooks.org/w/index.php?title=ഡെബിയൻ/ആമുഖം&oldid=14226" എന്ന താളിൽനിന്ന് ശേഖരിച്ചത്