കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണ്‌ ജാവ. ജെയിംസ് ഗോസ്‌ലിങ്ങ്, ബിൽ ജോയ് മുതലായവരുടെ നേതൃത്വത്തിൽ സൺ മൈക്രോസിസ്റ്റംസ്‌ വികസിപ്പിച്ചെടുത്ത ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയായ‌ ജാവ, ഇന്ന് വെബ് സെർവറുകൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ഒട്ടനവധി ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. വെബ് പ്രോഗ്രാമിങിനാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും, അതിലേറെ കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണിത്[3]. സൺ മൈക്രോസിസ്റ്റംസിനെ 2009 മദ്ധ്യത്തിൽ ഒറാക്കിൾ വാങ്ങിയതോടെ ജാവ ഒറാക്കിളിന്റെ നിയന്ത്രണത്തിലായി.

ജാവയെ പരിചയപ്പെടാം

തിരുത്തുക

ജാവ ഒരു പ്ലാറ്റ്ഫോം ഇഡിപെൻഡന്റ് ഭാഷയാണ്. എന്തെന്നാൽ - ജാവയിൽ എഴുതുന്ന പ്രോഗ്രാമുകൾ വിൻഡൊസിലും ലിനക്സിലും മറ്റെല്ലാ ഓപെറേറ്റിംഗ് സിസ്റ്റത്തിലും ഒരേപോലെ പ്രവർത്തിക്കും. മറ്റു പല കമ്പൂട്ടർ ഭാഷകൽക്കും ഈ കഴിവില്ല.

ചരിത്രം

തിരുത്തുക

ജാവയിലേക്ക് ഒരെത്തിനോട്ടം

തിരുത്തുക

ജെഡികെയും ജെഅർഇയും

തിരുത്തുക

ജാവയുടെ പ്രധാന ഘടകങ്ങളാണ്

  1. ജാവ സോഴ്സ് ഫയൽ
  2. ജാവ കമ്പൈലർ
  3. ജാവ ബൈറ്റ് കോഡ്
  4. ജെവിഎം

ജാവ സോഴ്സ് ഫയൽ

തിരുത്തുക

മനുഷ്യർക്കു മനസ്സിലാകുന്ന ഭാഷയിൽ എഴുതുന്ന ജാവ പ്രോഗ്രാമുകളെയാണ് സോർസ് ഫയലുകൾ എന്നു പറയുന്നത്. എന്തു കമ്പ്യുട്ടിംഗ് പ്രശ്നവും പരിഹരിക്കാൻ ആദ്യം നമ്മൾ ആ പ്രശ്നത്തിനെ പടി പടിയായി പരിഹരിക്കുന്നതിന് ഒന്നിനുപുറകേ ഒന്നായി എഴുതുന്ന വാക്യങ്ങൾ ചേർന്നുണ്ടാക്കുന്ന ഫയലാണിത്. ഈ ഫയലിനെ കമ്പ്യൂട്ടറിന്റെ സ്റ്റോറേജിൽ .java എന്ന എക്സ്റ്റൻഷൻ ഉപയോഗിച്ചു സൂക്ഷിച്ചു വെക്കണം. ഇതിനെ ജാവ കമ്പൈലർ ഉപയോഗിച്ച് ജാവ ബൈറ്റ് കോഡാക്കി മാറ്റുകയും, തുടർന്നതിനെ ജെവിഎമിൽ എക്സിക്യൂട്ട് ചെയ്യുകയുമാണ് ചെയ്യുന്നത്.

ജാവ കമ്പൈലർ

തിരുത്തുക

മനുഷ്യർക്കു മനസിലാകുന്ന ജാവ ഭാഷയിൽ എഴുതിയിരിക്കുന്ന ജാവാ സോർസ് ഫയലിനെ ജെവിഎമിനു മനസ്സിലാകുന്ന ജാവ ബൈറ്റ് കോഡ് എന്ന ഭാഷയിലേക്കു ഭാഷാന്തരീകരണം നടത്തുന്ന ഭാഗത്തെയാണ് ജാവ കമ്പൈലർ എന്നു പറയുന്നത്. കമ്പ്യൂട്ടറിൽ ജാവ ഇൻസ്റ്റാൽ ചെയ്തിരിക്കുന്ന ഇടത്തിൽ ബിൻ ഡയരക്ടറിയിൽ ജാവസി(javac) എന്നപേരിലുള്ളതാണ് ഈ കമ്പൈലറിന്റെ എക്സിക്യൂട്ടബിൾ. അവസാനമുള്ള സി(c) എന്നത് കമ്പൈലർ എന്നതിന്റെ ആദ്യാക്ഷരമാണ്.

ജാവ ബൈറ്റ് കോഡ്

തിരുത്തുക

മനുഷ്യഭാഷയോടടുത്തുനിൽക്കുന്ന ജാവ സോഴ്സ് ഫയലുകളിൽ നിന്നും ജാവ കമ്പൈലർ ഭാഷാന്തരീകരണം നടത്തി ഉണ്ടാക്കുന്ന പ്രമാണങ്ങളാണ് ബൈറ്റ് കോഡുകൾ. ഇവ ജെവിഎമിനു മനസ്സിലാകുന്ന പ്രോഗ്രാമിന്റെ രൂപമാണ്. ഇത് .class എക്സ്റ്റെൻഷനുകളോടെ കാണപ്പെടുന്നതിലാൻ ഇവയെ ക്ലാസ് ഫയലുകൾ എന്നും വിളിക്കുന്നു. സോഴ്സ്ഫയലുകൾ റ്റെക്സ്റ്റ് ഫയലുകളായി കാണപ്പെടുമ്പോൾ ബൈറ്റുകോഡുകൾ ബൈനറി ഫയലായി കാണപ്പെടുന്നു. ജാവ സോഴ്സ് ഫയലുകളെ കമ്പൈലർ കമ്പൈൽ ചെയ്ത് ഒപ്റ്റിമൈസ് ചെയ്താണ് ബൈറ്റു കോഡുകൾ രൂപപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഒരു ജാവ സോഴ്സ് ഫയലിൽ എഴുതിയിരിക്കുന്ന അതേ അടുക്കിലായിരിക്കും അതിന്റെ ബൈറ്റ് കോഡ് എന്നു ഒരിക്കലും തീർച്ചപ്പെടുത്താൻ കഴിയില്ല.

ജെവിഎം (JVM)

തിരുത്തുക

ഒരു ഉന്നതതല(ഹൈ ലെവെൽ) ഭാഷയായ ജാവയിൽ എഴുതുന്ന എല്ലാ പ്രോഗ്രാമുകളും ജെ.വി.എം(JVM) എന്നറിയപ്പെടുന്ന ജാവ വിർച്വൽ മെഷീൻ(Java Virtual Machine)-ഇൽ ആണ് പ്രവർത്തിക്കുന്നത്. ജാവയുടെ പ്ലാറ്റ്ഫോം ഇൻഡിപ്പെൻഡൻസിന്റെ അടിസ്ഥാനം ഈ ജെവിഎം ആണ്. പല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും വേണ്ടി പ്രത്യേകമായി എഴുതി തയ്യാറാക്കപ്പെട്ട എക്സിക്യൂട്ടബിൾ ആണ് ആ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ജെവിഎം.

ജാവ പ്രോഗ്രാമെഴുതാനുള്ള ഒരുക്കം

തിരുത്തുക

ജാവ ഇൻസ്റ്റാൾ ചെയ്തുകൊണ്ടു തുടങ്ങാം

തിരുത്തുക

ഒന്നാമത്തെ പ്രോഗ്രാം

തിരുത്തുക

ഏതൊരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷാ പഠനം തുടങ്ങന്നതും പോലെ ഒരു ചെറിയ Hello World പ്രോഗ്രാം എഴുതി നമ്മൾക്കു തുടങ്ങാം.

Class FirstProgram {
    public static void main(String[] arg ) {
        System.out.println("Hello World!");
    }
}

ഇതിനെ നാം FirstProgram.java എന്ന ഒരു ഫയലിൽ സേവാം.