സോഫ്റ്റ്‌വെയർ വികസനത്തിനു വേണ്ടി ലിനസ് ടോർവാൾഡ്സ്‌ നിർമ്മിച്ച വേഗതക്ക് പ്രാധാന്യം നൽകുന്ന പതിപ്പ് കൈകാര്യ—പ്രഭവരേഖാ കൈകാര്യ വ്യവസ്ഥയാണ് ഗിറ്റ്. ലിനക്സിന്റെ വികസനത്തിനായാണ് ഗിറ്റ് നിർമ്മിച്ചത്. ഇപ്പോൾ എല്ലാ പോസിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വിൻഡോസിലും ഗിറ്റ് പ്രവർത്തിക്കും. എല്ലാ ഗിറ്റ് റെപ്പോസിറ്ററിയും എല്ലാ ചരിത്രവും പതിപ്പുകളും സൂക്ഷിച്ച് വെക്കുന്നു. ഗ്നു ജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന ഗിറ്റ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.

ബിറ്റ്കീപ്പറിൽ നിന്നും മോണോടോണിൽ നിന്നും പ്രചോദനം കൊണ്ടാണ് ഗിറ്റ് രൂപകൽപന ചെയ്തത്. ഒരു താഴ്ന്ന നിലയിലുള്ള പതിപ്പ് കൈകാര്യ വ്യവസ്ഥയാവുകയും മറ്റുള്ളവർക്ക് ഫ്രണ്ട് എൻഡ് നിർമ്മിക്കാനാവുകയും ചെയ്യുക എന്നതായിരുന്നു ഗിറ്റിന്റെ ആദ്യകാല ലക്ഷ്യം. എസ്റ്റിഗിറ്റും കോഗിറ്റോയുമെല്ലാം ഇങ്ങനെ നിർമ്മിക്കപ്പെട്ട ഫ്രണ്ട് എൻഡുകളാണ്. പിന്നീട് അടിസ്ഥാന ഗിറ്റ് സോഫ്റ്റ്‌വെയർ സമ്പൂർണ്ണമാവുകയും എല്ലാ രീതിയിലും ഉപയോഗസജ്ജമാവുകയും ചെയ്തു.

"https://ml.wikibooks.org/w/index.php?title=ഗിറ്റ്/ആമുഖം&oldid=14626" എന്ന താളിൽനിന്ന് ശേഖരിച്ചത്