മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ

പതിന്നാലിന്നാറുഗണങ്ങൾ പാദം രണ്ടിലുമൊന്നുപോൽ

ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും

നടുക്കു യതി' പാദാദിപ്പൊരുത്തമിതു കേകയാം


ഉദാ: അങ്കണത്തൈമാവിൽനിന്നാദ്യത്തെപ്പഴം വീഴ്കെ

യമ്മതൻ നേത്രത്തിൽനിന്നുതിർന്നൂ ചുടുകണ്ണീർ

 -- വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയിൽനിന്നും
"https://ml.wikibooks.org/w/index.php?title=കേക&oldid=9707" എന്ന താളിൽനിന്ന് ശേഖരിച്ചത്