പാചകപുസ്തകം:കരിമീൻ മപ്പാസ്
(കരിമീൻ മപ്പാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആവശ്യമായ സാധനങ്ങൾ
തിരുത്തുക- കരിമീൻ
- മഞ്ഞൾപ്പൊടി
- കുരുമുളക് പൊടി
- വിന്നാഗിരി
- ചെറിയ ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- ഏലക്കാ
- കറുവാപട്ട
- ഉപ്പ്
- തേങ്ങാ പാൽ
- വെളിച്ചെണ്ണ
- കറി വേപ്പില
- ഉപ്പ്
- കുടം പുളി
പാചകം ചെയ്യുന്ന വിധം
തിരുത്തുകമീൻ കഷണങ്ങൾ , കുരുമുളക് പൊടി, വിന്നാഗിരി, മഞ്ഞപ്പൊടി , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അര മണിക്കൂർ വെക്കുക. പാനിൽ എണ്ണയൊഴിച്ച് കരിമീൻ പകുതി വേവിൽ വറുത്തെടുക്കുക. ( കരിമീൻ വറുക്കാതെയും ഇത് തയ്യാറാക്കാം ) മൺചട്ടിയിൽ ഏലക്കാ , ഗ്രാമ്പൂ, പട്ട എന്നിവ വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളി , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇനി തേങ്ങാ രണ്ടാം പാൽ ഒഴിച്ച് തിളക്കുമ്പോൾ വറുത്ത് വെച്ച മീൻ കഷങ്ങൾ ഇടുക. ആവശ്യത്തിനു ഉപ്പ് , കുടം പുളി എന്നിവ ചേർത്ത് കറിവേപ്പില വിതറിയിട്ട് അടച്ചു ചെറുതീയിൽ വേവിക്കാൻ വെക്കുക . മീൻ വേവുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒരു തിള വന്നതിനു ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെക്കാം.