നിങ്ങൾ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളാണെങ്കിൽ കമ്പ്യൂട്ടർ പ്രവർത്തിക്കാനായി ഏറ്റവും ആദ്യം വേണ്ട സോഫ്റ്റ്‌വെയർ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

നിങ്ങൾ ആദ്യമായി ലിനക്സ് അല്ലെങ്കിൽ ഉബുണ്ടു ഉപയോഗിക്കുന്ന ആളാണെങ്കിൽ ഉബുണ്ടു എന്നത് ഒരു ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

ഉബുണ്ടു ലിനക്സിന്റെ പ്രത്യേകതകൾ തിരുത്തുക
  • ഉബുണ്ടു ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്. അതേ സമയം സൗജന്യവുമാണ്.
  • ആയിരക്കണക്കിന് സന്നദ്ധ പ്രോഗ്രാമ്മർമാരാണ് ഉബുണ്ടു വികസിപ്പിക്കുന്നത്.
  • നിങ്ങൾക്ക് സൗജന്യ സേവനം നൽകാൻ ഒരു ഉബുണ്ടു സമൂഹമുണ്ട്.
  • നിങ്ങൾക്ക് പ്രൊഫഷണൽ സേവനം നൽകാൻ കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയുമുണ്ട്
  • ദിവസവും ഉബുണ്ടു പുതുക്കിക്കൊണ്ടിരിക്കുന്നു. ഓരോ ആറുമാസവും പുതിയ പതിപ്പിറങ്ങുന്നു.
  • ഉബുണ്ടു വൈറസ് വിമുക്തമാണ്. മറ്റു മാൽവെയറുകൾ പോലെയുള്ള ഭീഷണിയകളിൽ നിന്നും മുക്തമാണ്.