ഉബുണ്ടു ലിനക്സ്/ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന രീതികൾ
- ഉബുണ്ടൂ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുക
ഉബുണ്ടൂ വെബ്സൈറ്റിൽ കയറിയ ശേഷം വേണ്ട ഉബുണ്ടു പതിപ്പ് തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാം. ഒരു സിഡി ഇമേജ് (.ISO) ഫയൽ ആയാണ് ഡൗൺലോഡ് ലഭിക്കുന്നതു്. ഇത് ഒരു സിഡി/ഡിവിഡി യിലേക്ക് ആലേഖനം ചെയ്ത് ഉബുണ്ടു ലൈവ് സിഡി സൃഷ്ടിക്കാം.
- കാനോനിക്കൽ കമ്പനിയുടെ സ്റ്റോർ വഴി ഉബുണ്ടു സിഡി വരുത്തുക
മുമ്പ് ഷിപ്പിറ്റ് പദ്ധതി വെബ്സൈറ്റിൽ അംഗത്വമെടുത്താൽ കാനോനിക്കൽ ഉബുണ്ടു ലൈവ് ഡിവിഡി നൽകുന്ന വിലാസത്തിലേക്ക് സൗജന്യമായി അയച്ചു തരുമായിരുന്നു. എന്നാൽ അതിവേഗ ഇന്റർനെറ്റും ഉബുണ്ടു ഉപയോക്താക്കളുടെ എണ്ണം കൂടിയതും കാരണം കാനോനിക്കൽ ഇതു നിർത്തിവെച്ചു. ഇപ്പോൾ അഞ്ചു യൂറോക്ക് കാനോനിക്കൽ സ്റ്റോർ വഴി ഉബുണ്ടു ഡിവിഡി ലഭ്യമാണ്. മാനവീയം എന്ന കേരളാ ബിസിനസ് ഗ്രൂപ്പും നൂറു രൂപക്ക് ഉബുണ്ടു സിഡി ലഭ്യമാക്കുന്നുണ്ട്.