വേൾഡ് വൈഡ് വെബ് തിരുത്തുക

വേൾഡ് വൈഡ് വെബ് ഇന്റർനെറ്റിന്റെ പര്യായമാണെന്നു ഒരു ആശയം ആളുകൾക്കിടയിലുണ്ട്,പക്ഷെ അതു ശരിയല്ല. ഇന്റർനെറ്റ് എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ് , ടെലിഫോൺ ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബറുകൾ, അല്ലെങ്കിൽ വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ തമ്മിലും കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വേൾഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പർലിങ്കുകളും , യു.ആർ.എല്ലുകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങൾ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങൾ, ശബ്ദങ്ങൾ, എച്ച്.റ്റി.എം.എൽ താളുകൾ, പ്രോഗ്രാമുകൾ, ഇങ്ങനെ . ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ ഡിജിറ്റൽ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങൾ സൂക്ഷിച്ചിരിക്കുക. വേൾഡ് വൈഡ് വെബ് ഇന്റർനെറ്റ് വഴിയാണ് നമുക്ക് ലഭിക്കുന്നത് എന്നു വേണമെങ്കിൽ പറയാം.

ഇ-മെയിൽ തിരുത്തുക

"https://ml.wikibooks.org/w/index.php?title=ഇൻറർനെറ്റ്‍/അധ്യായം_4&oldid=9684" എന്ന താളിൽനിന്ന് ശേഖരിച്ചത്