ഇങ്ക്സ്കേപ് പാഠങ്ങൾ/തക്കാളിയുണ്ടാക്കാം

ഇങ്ക്സ്കേപ് ഉപയോഗിച്ച് നമുക്കിനി ഒരു തക്കാളിയുണ്ടാക്കാം.

തക്കാളി.

ശ്രദ്ധിക്കുക: ചില പതിപ്പുകളിൽ ഷിഫ്റ്റ് + കൺട്രോൾ + എഫ് എന്നതിനു പകരം കൺട്രോൾ + അൾട്ട് + എഫ് എന്ന കോമ്പിനേഷനാണ് ഫിൽ & സ്ട്രോക്ക് മെനു ലഭിക്കാനുപയോഗിക്കുന്നത്.

  1. സർക്കിൾ ടൂൾ ഉപയോഗിച്ച് ഒരു വൃത്തം വരക്കുക.
  2. നിർമ്മിച്ച വൃത്തം സെലക്റ്റ് ചെയ്ത്, ഷിഫ്റ്റ് + കൺട്രോൾ + എഫ് അമർത്തുക.
  3. ഒപ്പാസിറ്റി 80%ലേക്ക് മാറ്റുക.
  4. നിറം തക്കാളിക്ക് അനുയോജ്യമായൊരു ചുവപ്പ് നിറമാക്കുക.
  5. സർക്കിൾ ടൂൾ വീണ്ടും ഉപയോഗിച്ച്, തക്കാളിയുടെ അതേ വീതിയിൽ, തക്കാളിയുടെ താഴെയായി ഒരു അണ്‌ഡവൃത്തം വരക്കുക. ഇതാണ് തക്കാളിയുടെ നിഴൽ.
  6. അണ്ഡവൃത്തം സെലക്റ്റ് ചെയ്ത് ഷിഫ്റ്റ് + കൺട്രോൾ + എഫ് അമർത്തുക.
  7. ബ്ലർ 20% ആക്കി മാറ്റുക, സ്ലൈഡർ നീക്കുമ്പോൾ നിങ്ങൾക്ക് ഫലങ്ങളറിയാം..
  8. ഇലകൾ ചേർക്കാൻ, കാലിഗ്രഫി ടൂൾ എടുക്കുക നിറം പച്ചയാക്കി മാറ്റുക
  9. കാലിഗ്രാഫി ടൂളിന്റെ, തിന്നിംഗ്' 0.90 ആക്കി മാറ്റുക.
  10. ഇല വരക്കൂ. സംതൃപ്തി വന്നില്ലെങ്കിൽ മായ്ച്ച് വീണ്ടും ശ്രമിക്കൂ.
  11. തക്കാളി സെലക്റ്റ് ചെയ്ത് കൺട്രോൾ + ഡി അമർത്തുക. ഇത് തക്കാളിക്കു മുകളിൽ തക്കാളിയുടെ പകർപ്പ് നിർമ്മിക്കും.
  12. ഈ പകർപ്പ് സെലക്റ്റ് ചെയ്ത് ഷിഫ്റ്റ് + കൺട്രോൾ + എഫ് അമർത്തുക.
  13. ആൽഫാ ചാനൽ 50% ആക്കി മാറ്റുക.
  14. നിറം വെള്ളയാക്കുക. തക്കാളി മങ്ങിയതായി കാണാം.
  15. ആ മങ്ങൽ സെലക്റ്റ് ചെയ്ത് കൺട്രോൾ + ഷിഫ്റ്റ് + സി അമർത്തുക. വൃത്ത രൂപത്തിൽ നിന്നും മറ്റു രൂപങ്ങളിലേക്ക് മാറ്റാൻ ഇതനുവദിക്കും.
  16. നോഡ് എഡിറ്റിംഗ് ടൂൾ ഉപയോഗിച്ച് മങ്ങൽ സെലക്റ്റ് ചെയ്യുക. സമചതുര പിടികൾ ഉപയോഗിച്ച് പ്രതിഫലന പ്രതീതി വരുത്തുന്നതിനു വേണ്ടി മങ്ങൽ ചെറുതാക്കുക . കൂടുതൽ സമചതുര പിടികൾക്കായി ഡബിൾ ക്ലിക്ക് ചെയ്യുക.
  17. പിറകിലേക്ക് നീങ്ങിയിരുന്ന് നിങ്ങളുടെ കലാസൃഷ്ടിയെ പ്രശംസിക്കുക