०५. ധൂമജ്യോതിസലില...
धूमज्योतिःसलिलमरुतां संनिपातः क्व मेघः
संदेशार्थाः क्व पटु करणैः प्राणिभिः प्रापणीयाः
इत्यौत्सुक्यादपरिगणयन् गुह्यकः तं ययाचें
कामार्तः हि प्रकृतिकृपणाः चेतनाचेतनेषु
ധൂമ,ജ്യോതി,സലില,മരുതാം സന്നിപാതഃ ക്വ മേഘഃ സന്ദേശാർത്ഥാഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയാഃ ഇത്യൗത്സുക്യാത് അപരിഗണയൻ ഗുഹ്യകസ്തം യയാചേ. കാമാർത്താഃ ഹി പ്രകൃതികൃപണാഃ ചേതനാചേതനേഷു.
अन्वयः धूमज्योतिःसलिलमरुतां संनिपातः मेखः क्व? पटु कारणैः प्राणिभिः प्रापणीयाः संदेशार्थाः क्व? इति औत्सुक्यात् अपरिगणयन् तं गुह्यकः ययाचे। कामर्ताः चेतनाचेतनेषु प्रकृतिकृपणाः हि!
വെറും പുക, തീ, വെള്ളം, കാറ്റ് ഇവയുടെ കൂട്ടം മാത്രമായ മേഘമെവിടെ? സമർത്ഥരായ ജീവികളാൽ എത്തിക്കാൻ കഴിയുന്ന സന്ദേശാർത്ഥങ്ങൾ എങ്ങ്? എന്നെല്ലാം ഉത്സാഹത്തിരക്കിൽ പരിഗണിക്കാതെ ആ യക്ഷൻ യാചിച്ചു. വികാരാധീനർ ചേതനാചേതനങ്ങളിൽ വകതിരിവ് കുറഞ്ഞവരാണല്ലോ!